ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ശക്തമാകുകയാണ്. കൊറോണ ബാധയെ തുടർന്ന് ചികിത്സയില്‍ കഴിഞ്ഞ അമേരിക്കൻ ഗായകൻ ആദം ഷ്ലേസിങ്കർ അന്തരിച്ചു. 52 വയസ്സായിരുന്നു. രണ്ടാഴ്ചകൾക്ക് മുൻപ് കൊറോണ ബാധയെ തുടർന്ന് ആദം ചികിത്സ തേടിയിയെങ്കിലും ബുധനാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഗ്രാമി എമ്മി പുരസ്കാര ജേതാവായ ആദം ഫൗണ്ടൻസ് ഓഫ് വെയ്ൻ എന്ന റോക്ക് ബാൻഡിന്റെ സ്ഥാപകന്‍ കൂടിയാണ്. നടൻ ടോം ഹാങ്ക്സ് ആണ് ആദത്തിന്റെ മരണ വിവരം ആരാധകരുമായി പങ്കുവച്ചത്.
Post Your Comments