GeneralLatest NewsMollywood

ആ ചായ മുഴുവന്‍ കുടിക്കരുത്; ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം നടന്നത് പിറ്റേ ദിവസം രാവിലെയെന്നു ബിജു മേനോന്‍

ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്.

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയ്കുത വര്‍മയും. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് സംയുക്ത. കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പലപ്പോഴും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ആദ്യ രാത്രി കഴിഞ്ഞുള്ള പിറ്റേദിവസം മറക്കാന്‍ സാധിക്കാത്തതാണെന്ന് ബിജു മേനോന്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

”ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേ ദിവസം രാവിലെയാണ് ഉണ്ടായത്. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതുപോലെയായിരുന്നു അത്. റൂമിലേക്ക് വന്ന്” ബിജു ദാ, ചായ” എന്നു പറഞ്ഞ് സംയുക്ത ചായ തന്നു. എന്നാല്‍, ചായ കുടിക്കാന്‍ പോകുന്ന നേരത്ത് ”മുഴുവന്‍ കുടിക്കണ്ട” എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി” ബിജു മേനോന്‍ പറഞ്ഞു. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്തം സംയുക്തയ്ക്കുണ്ടെന്ന് മനസ്സിലായെന്നും ബിജു മേനോന്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button