
ബിഗ് ബോസ് സീസൺ രണ്ടിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെത്തിയ മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയിൽ സജീവമായിരുന്നു ദയ ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും രംഗത്ത് സജീവമാണ്. സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിച്ചും, ടിക് ടോക് വീഡിയോകൾ ഷെയർ ചെയ്തും ദയ ഫുള്ളി എൻഗേജ്ഡ് ആണ്. ഇപ്പോഴിതാ താൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച സിനിമകളെ പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഒപ്പം ഒരു ഓഡിയോ ക്ലിപ്പിലൂടെ രഘുവിനെതിരെയും ദയ രംഗത്ത് എത്തിയിട്ടുണ്ട്.
“ഞാൻ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച 2 സിനിമകൾ ഇവയാണ് ,,, ഇടുക്കി ഗോൾഡ്, തോoസൺ വില്ല” ദയ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം രഘുവിന്റെ ലൈവ് വീഡിയോ കണ്ടശേഷമുള്ള പ്രതികരണമാണ് ദയ നടത്തിയിരിക്കുന്നത് ”എന്നോട് നീ മുട്ടാൻ ആയിട്ടില്ല; നിനക്കെന്നല്ല ആർക്കും, ഞാൻ പറയാനുള്ളത് പറയുമെന്നും” ദയ ഓഡിയോയിലൂടെ പറയുന്നു. മാത്രമല്ല സിഗററ്റ് വലിക്കാൻ കൂട്ടുനിന്നിട്ട് ആകരുത്
രേഷ്മയെ പിന്തുണക്കേണ്ടതെന്നും , അങ്ങനെ അല്ല ഒരാളെ പിന്തുണക്കേണ്ടതെന്നും ദയ പറയുന്നു. ഒപ്പം ഇനിയെങ്കിലും ശകുനി പണി നിർത്താനും രഘുവിനോട് ദയ പറയുന്നു.
Post Your Comments