CinemaGeneralKollywoodLatest NewsMollywoodNEWS

‘അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങാൻ താല്‍പര്യമില്ല’ ; മണിരത്‌നത്തിന്റെ സിനിമയിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് അമല പോള്‍

വിക്രമും ഐശ്വര്യ റായിയുമാണ് നായികനായകന്‍മാരായെത്തുന്നത്.

മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ ‘പൊന്നിയിന്‍ സെല്‍വന്‍’ പ്രഖ്യാപനവേള മുതലേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭാഷാഭേദമന്യേ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിക്രമും ഐശ്വര്യ റായിയുമാണ് നായികനായകന്‍മാരായെത്തുന്നത്. കൂടാതെ കാര്‍ത്തി, ജയം രവി, കീര്‍ത്തി സുരേഷ്, ജയറാം, സമുദ്രക്കനി ഒപ്പം മലയാളത്തിൽ നിന്നും മറ്റ് നിരവധി താരങ്ങളും എത്തുന്നുണ്ട് .  അതുകൊണ്ട് തന്നെ സിനിമാലോകവും ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്ന സിനിമകളിലൊന്നാണ് പൊന്നിയിന്‍ സെല്‍വന്‍.

ചിത്രത്തിൽ അമല പോളും അഭിനയിക്കുന്നുണ്ടെന്ന വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിൽ നിന്നും പിന്‍ന്മാറിയതിനെ കുറിച്ച് പറയുകയാണ് താരം.

എല്ലാ സിനിമയിലും അഭിനയിക്കാന്‍ എല്ലാവര്‍ക്കും കഴിയില്ല. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയില്ലെന്ന് തോന്നി. അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങുന്നതില്‍ താല്‍പര്യമില്ല. മണിരത്‌നത്തിനൊപ്പം മറ്റൊരു ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അമല പോള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button