കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ബിഗ് ബോസ് തുടങ്ങി അതിന്റെ 74ാമത്തെ എപ്പിസോഡിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഷോയിൽ നിന്നും പുറത്തിറങ്ങിയ താരങ്ങൾ തങ്ങളുടെ ബിഗ് ബോസ് വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. കടുത്ത പോരാട്ടവും വഴക്കുമൊക്കെയുണ്ടായിരുന്നുവെങ്കിലും എല്ലാം അവിടെ പറഞ്ഞവസാനിപ്പിച്ച് സുഹൃത്തുക്കളായാണ് തങ്ങള്‍ ഇറങ്ങിയതെന്നാണ് ഇവർ പറഞ്ഞിരുന്നത്.
ഇപ്പോഴിതാ ബിഗ് ബോസിന്റെ പുന:സംപ്രേഷണത്തെ കുറിച്ച് പറയുകയാണ് അലക്‌സാന്‍ഡ്ര. ഒപ്പം കൊറോണ വൈറസിനെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും പറയുന്ന കാര്യങ്ങൾ പാലിക്കണമെന്നും താരം പറയുന്നു. അലക്‌സാന്‍ഡ്രക്കൊപ്പം പിതാവും ഈ കാര്യങ്ങൾ ഓർമിപ്പിക്കുന്നുണ്ട് . ആര്യച്ചേച്ചി അച്ചനെ കുറിച്ച് പറയുന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. നല്ലൊരു എപ്പിസോഡായിരുന്നു അതെന്നാണ് അലക്‌സാന്‍ഡ്ര പറയുന്നത്. എനിക്കത് അന്ന് കേട്ടപ്പോഴും ഭയങ്കരമായി ഫീലായിരുന്നു. ഇന്നും അത് കേട്ടപ്പോള്‍ അതേ ഫീലാണ് വന്നതെന്നും കാരണം അച്ഛനുമായി ഞാനും ഭയങ്കര ക്ലോസാണ്. ദൈവം സഹായിച്ച് നമുക്കൊരിക്കലും അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നുപോവേണ്ടി വന്നിട്ടില്ല. ഇനി വരാതിരിക്കട്ടെയെന്നാണ് അന്നും ഇന്നും പ്രാര്‍ത്ഥിക്കുന്നതെന്നും അലക്‌സാന്‍ഡ്ര വ്യക്തമാക്കി. അത് പോലെ തന്നെ ഞങ്ങള്‍ ഗെയിമൊക്കെ കളിച്ച എപ്പിസോഡാണ്. എല്ലാവരും നന്നായി കളിച്ചു. വീണ ചേച്ചിയൊക്കെ നന്നായി പങ്കെടുത്തെന്നും സാന്‍ഡ്ര പറഞ്ഞു.
Post Your Comments