ബ്രിട്ടീഷ് താരം ആന്‍ഡ്ര്യൂ ജാക്ക് കൊറോണ വൈറസ് ബാധിച്ച് അന്തരിച്ചു. 76 വയസായിരുന്നു. കൊറോണ വൈറസ് ബാധിച്ച് ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുന്‍പാണ് ജാക്കിന് കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഓസ്ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഭാര്യ ഗബ്രിയേല്‍ റോജേഴ്സ് ട്വീറ്റ് ചെയ്തു. ജാക്കിന് വേദനയൊന്നുമുണ്ടായിരുന്നില്ല. നിശബ്ദനായാണ് യാത്രയായത്-റോജേഴ്സ് കുറിച്ചു.
സ്റ്റാര്‍ വാര്‍സിലും ലോര്‍ഡ് ഓഫ് ദി റിങ്സിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം കൂടിയാണ് ആന്‍ഡ്ര്യൂ ജാക്ക്. കൂടാതെ ലോര്‍ഡ്സ് ഓഫ് ദി റിങ്സ്, ഷെര്‍ലക്ക് ഹോംസ്, മൂന്ന് അവഞ്ചേഴ്സ് ചിത്രങ്ങള്‍ എന്നിവയിലും മുഖം കാണിച്ചിട്ടുണ്ട്.
Post Your Comments