മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാതമോഹൻ. നാല്പത്തിയഞ്ചു വർഷത്തോളമായി സുജാത മോഹൻ എന്ന അതുല്യ ഗായിക മലയാളികളെ മുഴുവൻ സംഗീതത്തിൽ ആറാടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റയെ അൻപത്തിയേഴാം പിറന്നാൾ. നിരവധി പേരാണ് ഗായികയ്ക്ക് പിറന്നാളശംസകൾ നേർന്ന് എത്തിയത്. ഗാനഗന്ധർവൻ യേശുദാസും സുജാതയ്ക്ക് പിറന്നാളശംസകൾ നേർന്നിരുന്നു.
ഇപ്പോഴിതാ തനിക്ക് പിറന്നാളശംസകൾ നേർന്നവർക്ക് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിൽ പങ്ക് വച്ച വീഡിയോലൂടെയാണ് തനിക്കായി രാത്രി 12 മണി മുതൽ ഉറക്കമൊഴിഞ്ഞിരുന്നു ആശംസ നൽകിയ ഏവർക്കും നന്ദി അറിയിച്ചിരിക്കുന്നത്. ഒപ്പം വീഡിയോയിലൂടെ താരം കുടുംബത്തെ മുഴുവനും പരിചയപെടുത്തുകയും ചെയ്യുന്നുണ്ട്.
“ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ” എന്ന് പറഞ്ഞുകൊണ്ടാണ് ചെറുമകൾ കളിക്കുന്ന വീഡിയോ സുജാത പങ്ക് വച്ചത്. അവൾ നല്ല സന്തോഷത്തിലാണെന്നും സുജാത പറയുന്നു. അമ്മയേയും അമ്മൂമ്മയേയും, അപ്പൂപ്പനെയും ഒരുമിച്ചു കിട്ടിയതിലാണ് സന്തോഷമെന്നും താരം പറയുന്നു. ഒപ്പം ബിരിയാണി ഉണ്ടാക്കുന്ന മകളും ഗായികയുമായ ശ്വേത മോഹനും വീഡിയോയിൽ നിറയുന്നുണ്ട്.
Post Your Comments