CinemaGeneralLatest NewsMollywoodNEWS

‘വിദ്യാഭ്യാസമില്ലാത്തവരെ പോലും കൊറോണ മാഡം ഇംഗ്ലീഷ് പഠിപ്പിച്ചു’ ;വിവാദമായി രാം​ഗോപാൽ വർമ്മയുടെ വാക്കുകൾ

ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്

ഇന്ന് ലോകം മുഴുവന്‍ കൊറോണ പ്രതിസന്ധി തുടരവെ കൊറോണ ഗാനവുമായി സംവിധായകന്‍ റാം ഗോപാല്‍ വര്‍മ, ഗാനത്തിന്റെ ടീസറാണ് പുറത്തെത്തിയിരിക്കുന്നത്, ലോകമെമ്പാടും കോവിഡ് 19 പടരുന്നതിനെ കുറിച്ചും രാജ്യം ലോക്ഡൗണ്‍ ചെയ്തതിനെ കുറിച്ചും ഗാനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

 

ramgopal

ഇന്ന് ലോകമെമ്പാടും ഭയം പടർത്തുന്ന ”കൊറോണ നമ്മളെ ചില കാര്യങ്ങള്‍ പഠിപ്പിച്ചു, വിദ്യാഭ്യാസമില്ലാത്തവരാണെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ 1.സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് 2.ഷെല്‍റ്റര്‍ 3. ലോക്ക്ഡൗണ്‍ 4. ഫ്‌ളാറ്റണ്‍ദ കര്‍വ് 5. ഇമ്മ്യൂണോകോംപ്രമൈസ്ഡ് 6. സെല്‍ഫ് ഐസൊസൊലേഷന്‍ 7. പേഴസണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് എന്നീ ഇംഗ്ലീഷ് വാക്കുകള്‍ കൊറോണ മാഡം പഠിപ്പിച്ചു” എന്ന് സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്, ഗാനം ഇന്ന് പുറത്തെത്തും.

ഇതിന് മുൻപും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് റാം ഗോപാല്‍ വര്‍മ. ‘ശിവ’, ‘ഗോവിന്ദ ഗോവിന്ദ’, ‘രംഗീല’, ‘സത്യ ആന്‍ഡ് കമ്പനി’, ‘രക്തചരിത’ എന്നിങ്ങനെ ശ്രദ്ധേയമായ ഒരുപാട് തെലുങ്ക്, ബോളിവുഡ് സിനിമകള്‍ റാം ഗോപാല്‍ വര്‍മ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button