CinemaGeneralLatest NewsNEWSTollywood

ഈ സ്വീകാര്യതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി; മലയാളികളോട് നന്ദി പറഞ്ഞ് രാജമൗലി

തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നു

rajamouli

സൂപ്പർ ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍), ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു, രാംചരണിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായിരുന്നു ടീസര്‍, മലയാളത്തിലും ടീസര്‍ റിലീസ് ചെയ്തിരുന്നു, മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. എട്ട് ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരാണ് ടീസറിന് മലയാളത്തിലുള്ളത്, ‘വീഡിയോയ്ക്ക് ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി’യുണ്ടെന്ന് രാജമൗലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

ഏകദേശം 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും. രാംചരണും ചിത്രത്തില്‍ എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തുന്നു.

ഹിറ്റായി മാറിയ വിദേശചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലിയാണ് തിരക്കഥ ഒരുക്കുന്നത്. 10 ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.facebook.com/SSRajamouli/videos/213809266537672/

shortlink

Related Articles

Post Your Comments


Back to top button