മൂന്നാം ക്ലാസിലെ ഓർമച്ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടന്‍

ലോക്ക് ഡൗൺ അനുഭവങ്ങളും കൊറോണ ബോധവൽക്കരണ പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പല താരങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്

കൊറോണ വൈറസ് വ്യാപന ഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാ സിനിമാ താരങ്ങളും തിരക്കുകളൊഴിഞ്ഞ് വീടിനുള്ളിൽ തന്നെയാണ്. തങ്ങളുടെ ലോക്ക് ഡൗൺ അനുഭവങ്ങളും കൊറോണ ബോധവൽക്കരണ പോസ്റ്റുകളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പല താരങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ള ക്ലാസ് റൂം ചിത്രമാണ് സൈജുകുറുപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹപാഠികളും അധ്യാപകരും ചിത്രത്തിൽ സൈജുവിനൊപ്പം ഉണ്ട്. നാഗ്പൂരിലാണ് സൈജു അക്കാലത്ത് പഠിച്ചിരുന്നത്. ചിത്രം ഇതിനോടകം വൈറൽ ആണ്.

Share
Leave a Comment