കൊവിഡ്-19 വ്യാപനം തടയാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച് 21 ദിവസത്തെ ലോക് ഡൗൺ രാജ്യത്ത് തുടരുകയാണ്. ശക്തമായ നിയന്ത്രണങ്ങളും നിർദേശങ്ങളും തുടരുകയാണ്. വാസസ്ഥലം വിട്ട് ജനങ്ങൾ പുറത്ത് പോകരുതെന്ന കർശന നിർദേശമാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാവരും വീട്ടിൽ തന്നെ കഴിയുകയാണ്. എന്നാൽ വീട്ടിൽ കഴിയുമ്പോഴും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ചെയ്യാനാകുന്ന നല്ല കാര്യങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. കൃഷ്ണപ്രഭയും കൂട്ടരുമാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.
നടിയുടെ അമ്മയും അടുത്ത സുഹൃത്തുക്കളുമൊക്കെയാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും.
സർക്കാരിന്റെ നിർദേശ പ്രകാരം വീട്ടിലിരുന്നും ചെയ്യാനാകുന്ന നല്ല കാര്യങ്ങളെക്കുറിച്ച് കൃത്യമായി ഈ വിഡിയോയിലൂടെ ഇവർ പറഞ്ഞുതരുന്നു. ഇതിൽ അഭിനയിച്ചിരിക്കുന്നവരും അവരവരുടെ വീടുകളിൽ ഇരുന്നാണ് വിഡിയോ ചെയ്തിരിക്കുന്നത്.
Post Your Comments