ബോളിവുഡ് യുവനടിയാണ് ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകള്‍ ജാന്‍വി കപൂര്‍. ഈ കൊറോണ കാലത്ത് വീട്ടില്‍ തന്നെ സമയം ചിലവിടുകയാണ് താരപുത്രി. ലോക്ക് ഡൗണ്‍ ദിനങ്ങള്‍ തന്നെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചുവെന്ന വികാരനിര്‍ഭരമായൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. പലതും അനാവശ്യ ആഡംബരം ആയിരുന്നെന്നു തിരിച്ചറിയുന്നുവെന്നു ജാന്‍വി കുറിക്കുന്നു.
‘ഞാന്‍ കഴിക്കുന്ന ഭക്ഷണണത്തിന്റെ വില എത്രത്തോളമെന്ന് മനസിലാക്കാന്‍ സാധിച്ചു. ലോക്ക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഞങ്ങളുടെ വീട്ടിലെ റേഷല്‍ ഉണ്ടാവുമോയെന്ന് അറിയില്ല, ആരെങ്കിലും പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ അവരുടെ ആരോഗ്യം അപകടത്തിലാക്കുന്നുവെന്നാണ് അറിയുന്നത്- ഇക്കാര്യങ്ങള്‍ മുമ്ബൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ എന്നെ വിഷമിപ്പിക്കുന്നു. ഇപ്പോഴും ഈ അവസ്ഥകളിലെ മിക്കതിനേക്കാളും മികച്ചതാണ് എനിക്കുള്ളത്, ജീവിതത്തില്‍ ഒരുപാട് സൗഭാഗ്യങ്ങള്‍ എനിക്കുണ്ട്.. ഞാന്‍ സ്വാര്‍ത്ഥയും നിരുത്തരവാദിയുമാണെന്ന് മനസ്സിലാക്കി.
അമ്മയുടെ മണം ഇപ്പോഴും ആ മുറിയിലുണ്ട്. ശരിക്കും ഖുശി എന്നേക്കാളും അടിപൊളിയാണ്. ലോകത്തില്‍ തന്നെ വളരെ തമാശക്കാരായ സുഹൃത്തുക്കളാണ് എനിക്കുളളതെന്ന് ഞാന്‍ മനസിലാക്കി. എന്റെ ആരോഗ്യം നോക്കാനും വര്‍ക്കൗട്ട് ചെയ്യാനും വേറെ ഒരാളുടെ ആവശ്യമില്ലെന്ന് മനസിലാക്കി. അച്ഛന് എന്നെ മിസ് ചെയ്യുന്നുവെന്ന് ഞാന്‍ മനസിലാക്കി. ലോക്ക് ഡൗണിന് മുന്‍പ് അദ്ദേഹം വീട്ടില്‍ ഉളളപ്പോഴെല്ലാം ഞാനും ഖുശിയും ജോലി കഴിഞ്ഞോ മീറ്റിങ്ങ് കഴിഞ്ഞോ, സുഹൃത്തുക്കളുടെ വീട്ടില്‍ നിന്നോ മടങ്ങി വന്നോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കും.
ഇപ്പോള്‍ ഞാന്‍ ഉറക്കമെഴുന്നേറ്റ് ഹാളിലേക്ക് വരുമ്ബോള്‍ സോഫയില്‍ ചിരിച്ചുകൊണ്ട് അച്ഛന് ഇരിക്കുന്നത് കാണാം. ഇപ്പോള്‍ ദിവസം മുഴുവനും ഞങ്ങള്‍ക്കൊപ്പം അച്ഛനുണ്ട്. മുമ്ബ് പല കാര്യങ്ങള്‍ക്കും പലരെയും ഞാന്‍ ആശ്രയിക്കുന്നുണ്ട്, ഇപ്പോള്‍ പലതും ഒരു ആഡംബരമായി എനിക്ക് തോന്നുന്നു, എന്നാല്‍ അതിപ്പോള്‍ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. ആവശ്യമാണ്. എന്തിനെയും അതിജീവിക്കാന്‍ സംഗീതം സഹായിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. മറ്റെന്തിനെക്കാളും സിനിമയെ ഞാന്‍ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി. സിനിമ കാണാനും അവയെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും ഞാന്‍ ഇഷ്ടപ്പെടുന്നു’- ജാന്‍വി കപൂര്‍ പങ്കുവച്ചു.
താരത്തിന്റെ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്
Post Your Comments