
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഈ വ്യാജ വാര്‍ത്തയില്‍ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി കേരള പൊലീസ്. സമീര്‍ എന്ന വ്യക്തിയാണ് മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാര്‍ ആരോപിക്കുന്നു.
വിമല്‍ കുമാറിന്റെ കുറിപ്പ്
‘ഇയാളുടെ പേര് സമീര്‍. മലയാള സിനിമയിലെ പ്രിയ നടന് മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇയാള്‍ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’
Post Your Comments