
ലോകം മുഴുവന്‍ കൊറോണ വ്യാപനത്തിന്റെ ഭീതിയിലാണ്. എല്ലാവരും സമൂഹ അകലം പാലിച്ചു ഹോം ക്വാറന്റീനില്‍ കഴിയുകയാണ്. യുഎസിൽ കഴിഞ്ഞ മൂന്നാഴ്ചയായി സെല്‍ഫ് ക്വാറന്റീനിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടി അഭിരാമി. ഒഹൈയോ സ്റ്റേറ്റിലാണ് അഭിരാമി താമസിക്കുന്നത്. അവിടത്തെ അവസ്ഥ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു.
പതിനഞ്ചു മിനിറ്റ് മാത്രം യാത്രയുള്ളൂ എങ്കിലും അച്ഛനെയും അമ്മയെയും കാണാന്‍ പോലും പോകാറില്ല എന്ന് താരം പറയുന്നു. വയസായ അവര്‍ക്ക് വൈറസ് ബാധയുണ്ടാകരുത് എന്ന് കരുതിയാണെന്നും അഭിരാമി പറഞ്ഞു. കൂടാതെ ഷോപ്പിംഗ് രീതിയെക്കുറിച്ചും താരം പങ്കുവച്ചു.
” ഗ്രോസറി ഷോപ്പുകളില്‍ ഒരേ സമയം കുറച്ചു പേരെയേ കയറ്റൂ. കയറുന്നിടത്ത് സാനിറ്റൈസറും വൈപ്പ്സും വച്ചിട്ടുണ്ട്. സാധനങ്ങള്‍ ഇടാന്‍ ഉപയോഗിക്കുന്ന കാര്‍ട്ട് വൈപ്പ്സ് ഉപയോഗിച്ച് തുടയ്ക്കാം. ടാര്‍ഗറ്റഡ് ഷോപ്പിങ് മാത്രമേ അനുവദിക്കൂ എന്നാണ് സ്റ്റേറ്റില്‍ നിന്നുള്ള ഓര്‍ഡര്‍. നേരത്തേ ലിസ്റ്റ് തയാറാക്കി പോയി അതുവച്ചിടത്തു മാത്രം പോകുക, സാധനമെടുക്കുക എന്നേ പാടുള്ളൂ, വെറുതെ സമയം കളയാനായി അതിനകത്ത് കറങ്ങിനടക്കരുത് എന്നര്‍ഥം. ഒരാള്‍ക്ക് എടുക്കാവുന്ന സാധനങ്ങളുടെ അളവിലും നിയന്ത്രണങ്ങളുമുണ്ട്. ഫ്രൂട്ട്സും പച്ചക്കറിയും എടുത്തുനോക്കി തിരിച്ചു വയ്ക്കാന്‍ പാടില്ല. തൊട്ട സാധനം നമ്മള് എടുക്കണം.” അഭിരാമി പറഞ്ഞു.
നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ ബഹുമാനിക്കാതെ വയ്യ. അവരെ കഷ്ടത്തിലാക്കാതെ പരമാവധി വീടിനകത്തിരുന്ന് മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് നമ്മളെക്കൊണ്ട് ഇപ്പോള്‍ ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യമെന്നു പറഞ്ഞ അഭിരാമി അവരോട് സഹകരിക്കുക. അങ്ങനെയാണെങ്കില്‍ നമുക്ക് ഈ ഗ്രാഫിന്റെ ഉന്നതി താഴ്ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.
Post Your Comments