കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സിനിമാ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴിതാ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളടക്കം വര്‍ധിപ്പിച്ച് പ്രേക്ഷകരെ വീട്ടിൽ തന്നെ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകള്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ഉള്‍പ്പെടെ പ്രധാന ചിത്രങ്ങള്‍ ഏപ്രിലില്‍ ആമസോണ്‍ സ്ട്രീമിംഗ് ഉണ്ടാകും.
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് ഏപ്രില്‍ ഒന്നിന് ആമസോണ്‍ പ്രൈമിലെത്തുമെന്ന് എന്‍ഡിടിവിയും ദ ഹിന്ദുവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ ദിവസം തെലുങ്ക് ചിത്രം ഹിറ്റ് സ്ട്രീമിംഗ് ഉണ്ടാകും. ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര് ഷോട്സ് പ്ലീസ് ഏപ്രില്‍ പതിനേഴ് മുതല്‍ കാണാം. ടേല്‍സ് ഫ്രം ദ ലൂപ്പ്, റോക്കറ്റ്മാന്, ശിക്കാര എന്നിവയും ആമസോണ്‍ ഉണ്ടാകും
Post Your Comments