കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് നമ്മൾ ഓരോരുത്തവരും. ആരോഗ്യവകുപ്പും മറ്റും കൊറോണയ്ക്കെതിരെയുള്ള സന്ദേശങ്ങളുമായി രംഗത്തുണ്ട്. ഇതിനൊപ്പം തന്നെ സിനിമ താരങ്ങളും നിരവധി സന്ദേശങ്ങളുമായി രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ കൊളുത്തിവച്ച വിളക്കിന് മുൻപിൽ കൊറോണ വൈറസിനെതിരെയുള്ള പ്രാർത്ഥനയുമായി എത്തിയിരിക്കുകയാണ് കുട്ടി താരം. നടി മുക്തയുടെ മകൾ കിയാരയാണ് കൊറോണ വൈറസിനെതിരെയുള്ള പ്രാർത്ഥനയുമായി എത്തിയിരിക്കുന്നത്.
കുട്ടിമുണ്ടൊക്കെ ഉടുത്ത് കിയാര പ്രാർത്ഥിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിട്ടുണ്ട്. ” എന്റെ ഈശ്വര, ഈ കൊറോണയെ ഒന്ന് ഓടിച്ചു വിടാമോ,എന്നാണ് കിയാരയുടെ ആവശ്യം. ഇതിനൊപ്പം തന്നെ മറ്റൊരു സന്ദേശവും കിയാര പങ്ക് വയ്ക്കുന്നുണ്ട്. പേടിക്കണ്ട ഹാൻഡ് വാഷും ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കണമെന്നും കൊറോണ വൈറസ് ഓടി പൊയ്ക്കോളും എന്നുമാണ് വീഡിയോയിലൂടെ കുട്ടി താരം പറയുന്നത്.
Post Your Comments