തെന്നിന്ത്യയിലെ ഹിറ്റ് നായിക ബിസിനസിളും വിജയം കൊയ്യുകയാണ്. സ്വന്തം പേരിനെ ഒരു ബ്രാൻഡാക്കി നടി ഹണി റോസ് ഒരുക്കുന്ന ഹണി ബാത്ത് സ്ക്രബർ സൂപ്പർമാർക്കറ്റുകളിലൂടെ ശ്രദ്ധ നേടുകയാണ്. രാമച്ചത്തിന്റെ സുഗന്ധവുമായാണ് ഹണി റോസിന്റെ സ്വന്തം ഹണി ബാത്ത് സ്ക്രബർ എത്തുന്നത്.
2005ൽ ബോയ്ഫ്രണ്ടിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ഹണി റോസ് പതിനച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ പൂര്‍ത്തിയാക്കി. സൂപ്പര്‍താരങ്ങളുടെ നായികയായും ന്യൂജെന്‍ ചിത്രങ്ങളുടെ ഭാഗമായും മാറിയ ഹണി രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബർ ഹണിറോസ് ബ്രാൻഡ് ചെയ്തിറക്കിയപ്പോൾ ലോഞ്ച് ചെയ്തത് മോഹൻലാലായിരുന്നു. ഹണിയുടെ കുടുംബത്തിനു നേരത്തേയുണ്ടായിരുന്ന ബിസിനസായിരുന്നു ഇത്. അച്ഛൻ വർഗീസ് തോമസും അമ്മ റോസ് വർഗീസും ചേർന്ന് തൊടുപുഴ മൂലമറ്റത്ത് രാമച്ചത്തിന്റെ സ്ക്രബർ യൂണിറ്റ് തുടങ്ങുമ്പോൾ 20 പേരാണു ജോലിക്കുണ്ടായിരുന്നത്.
‘‘ബിസിനസ് തുടങ്ങുമ്പോൾ തീർച്ചയായും ലാഭം മനസ്സിൽക്കാണും. എന്നാൽ, ഞങ്ങൾ ഇതിനൊപ്പം കുറച്ചു വീട്ടമ്മമാർക്കു ജോലിയും നൽകുന്നു. ഇന്ന് യൂണിറ്റിൽ നൂറിലേറെപ്പേരുണ്ട്. എല്ലാം അടുത്തുള്ള ചേച്ചിമാർ. അമ്മയാണു കാര്യങ്ങളെല്ലാം നോക്കുന്നത്. ഞാൻ സമയം കിട്ടുമ്പോഴൊക്കെ ഓടിയെത്തും. രാമച്ചം കൊണ്ടുവരുന്നതു തൃശൂരിൽ നിന്നാണ്. രാമച്ചത്തിന്റെ വേരാണ് ഇതിൽ ഉപയോഗിക്കുന്നത്. ഒപ്പം രാമച്ചം കിടക്ക, ഓയിൽ ബിസിനസുകളുമുണ്ട്’’ – ഹണി പറഞ്ഞു.
Post Your Comments