രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായകനായ താരമാണ് വിഷ്ണു വിശാൽ. ചിത്രത്തിന്റെ വിജയം വിഷ്ണു വിശാലിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ചിത്രത്തിന് പിന്നാലെയാണ് താരം വിവാഹമോചിതനാകുന്നതും ഒപ്പം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാകുന്നതും. നടി രജനി നടരാജനായിരുന്നു വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യ. ഒരു വര്‍ഷത്തോളം വേര്‍പിരിഞ്ഞ് താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ മോചിതരായത്. സുഹൃത്തുക്കള്‍ വഴിയാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടയും അടുത്തതും പ്രണയത്തിലാകുന്നതും. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം വിഷ്ണുവും ജ്വാലയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വിഷ്ണു വിശാലുമായുളള വിവാഹത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് ജ്വാല. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ജ്വാല ഈ കാര്യം പറഞ്ഞത്. വിഷ്ണുവുമായുളള വിവാഹം ഉടനുണ്ടാകുമെന്നാണ് ജ്വാല ഗുട്ട അറിയിച്ചിരിക്കുന്നത്. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞു. നേരത്തെ വിഷ്ണുവിനെ മിസ് ചെയ്യുന്നതായി ജ്വാല ഗുട്ട ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. കൊറോണ കാലത്ത് രണ്ടു പേരും രണ്ട് സ്ഥലങ്ങളിലാണുളളത്. സാരമില്ല. ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനം. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കൂ എന്നാണ് വിഷ്ണു വിശാല്‍ ജ്വാലയുടെ പോസ്റ്റിന് മറുപടി നൽകിയത്.
Post Your Comments