ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസന്. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. ഇപ്പോഴിതാ ഭാര്യ ദിവ്യയ്ക്കൊപ്പമുള്ള 16-ാം വര്‍ഷത്തിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ദിവ്യയുമൊത്ത് പണ്ട് പഠിച്ച ക്യാമ്പസില്‍ നിന്ന് പകര്‍ത്തിയ ചിത്രത്തോടൊപ്പമാണ് വിനീത് ആശംസകള്‍ പങ്കുവച്ചത്.
‘വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്ക്കൊപ്പമുള്ള 16 വര്‍ഷം. ഞങ്ങള്‍ പഠിച്ച ക്യാമ്പസില്‍ ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി പോയപ്പോള്‍ പകര്‍ത്തിയതാണീ ചിത്രം.. 2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു ഇത്. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍’ എന്ന് വിനീത് കുറിച്ചു.
ഒപ്പം ദിവ്യയും വിനീതിന് ആശംസകൾ നേര്‍ന്ന് എത്തിയിട്ടുണ്ട്. തന്റയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ വിനീതിന് ന് ആശംസകൾ നേർന്നിരിക്കുന്നത്. ‘ഹാപ്പി 16 വിനീത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഫോണിലൂടെ സ്വകാര്യം പറഞ്ഞു. ഇന്നും രാത്രികളില്‍ ഞങ്ങള്‍ സ്വകാര്യം പറയുന്നു കാരണം ഞങ്ങളുടെ രണ്ട് അനുഗ്രഹങ്ങളും നല്ല ഉറക്കത്തിലാകും. എല്ലാത്തിനും നന്ദി വിനീത്.’ ദിവ്യ കുറിച്ചു.
8 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18 നാണ് വിനീതും ദിവ്യയും വിവാഹിതരായത്. വിഹാൻ, ഷനായാ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
Post Your Comments