ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘വടക്കുനോക്കിയന്ത്രം’. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെയും ശ്രീനിവാസൻ തന്നെയാണ് അവതരിപ്പിച്ചത്. ചിത്രത്തിൽ ദിനേശന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പറയുന്നത്. 1989-ൽ ഇറങ്ങിയ ചിത്രം ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ ദിനേശന്റെ സംഭാഷണങ്ങളും ചെയ്തികളുമെല്ലാം സിനിമ ആരാധകരെ ഏറെ ചിരിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെയാവാം ഇന്നും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നു കൂടിയാണ് തളത്തിൽ ദിനേശൻ.
സിനിമയിൽ ദിനേശന്റയെ സുന്ദരിയായ ഭാര്യ ശോഭ എന്ന കഥാപാത്രമായി പാർവ്വതിയാണ് എത്തുന്നത്. ശോഭയ്ക്ക് ഒപ്പം ഫോട്ടോയെടുക്കാനുള്ള ദിനേശന്റെ തത്രപ്പാടുകൾ എന്നും ചിരിയുണർത്തുന്ന സീനുകളിൽ ഒന്നാണ്. ആ കുടുംബഫോട്ടോയുടെ പുതിയൊരു ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ ശോഭയും ദിനേശനും കുറച്ചുകൂടി ചെറുപ്പമാണ്. ദിനേശന്റെ നോട്ടത്തിനു മാത്രം അന്നുമില്ല വ്യത്യാസം. “സ്കൂളിൽ പഠിക്കുമ്പോൾതന്നെ നോട്ടമിട്ടതാ.. തളത്തിൽ ദിനേശൻ ഇഷ്ട്ടം,” എന്ന കമന്റോടെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിക്കുന്നത്.
Leave a Comment