സിനിമയുടെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പറഞ്ഞു നടന് സിജു വില്‍സണ്‍. താനൊരു പ്രമുഖ നടന് അല്ലാത്തത് കൊണ്ടാണ് ഒരുപാട് സിനിമകള്‍ ഒന്നും തന്നെ തേടി വരാത്തതെന്നും ചെയ്ത സിനിമകളില്‍ സംതൃപ്തിയുണ്ടെന്നും സിജു വില്‍സണ്‍ ഒരു പ്രമുഖ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു. സിനിമാ വിശേഷങ്ങള്‍ക്കപ്പുറം തന്റെ ജീവിത സഖിയെക്കുറിച്ചും സിജു പങ്കുവെച്ചു.
‘തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമാണ്. ഒത്തിരി സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും സംതൃപ്തിയുണ്ട്. കഥ കേള്‍ക്കുമ്പോള്‍ ഒരു പ്രേക്ഷകന്റെ മനസിലൂടെ ഞാന്‍ ചിന്തിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഇത് വര്‍ക്ക് ഔട്ട് ആകുമോ ഇല്ലയോ എന്ന് മനസ്സിലാകും. ഇതുവരെ ചെയ്ത എല്ലാ വേഷങ്ങളും അങ്ങനെ ചെയ്തതാണ്. രണ്ടു സീനായാലും മൂന്ന് സീനായാലും നല്ലതെന്ന് തോന്നിയത് കൊണ്ടാണ് ചെയ്യുന്നത്. പിന്നെ ഒത്തിരി സിനിമകളൊന്നും എന്നെ തേടി വരാന്‍ ഞാനൊരു പ്രമുഖ നടനല്ല. അതില്‍ നിന്നാണ് ഇഷ്ടപ്പെട്ടത് മാത്രം തെരഞ്ഞെടുക്കുന്നത്. എപ്പോഴും നല്ല നടന് എന്ന് കേള്‍ക്കാനാണ് ഇഷ്ടം’. ശ്രുതിയാണ് ജീവിത പങ്കാളി. ശ്രുതിയെ കാണുന്നതും പരിചയപ്പെടുന്നതും മുംബൈയില്‍ വെച്ചാണ്. ആദ്യം സൗഹൃദമായിരുന്നു. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറി. നാല് വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു നടന്നു’.
‘
Post Your Comments