
മലയാളത്തിൽ ഈ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജും,ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അയ്യപ്പൻ നായരായി ബിജു മേനോൻ എത്തിയപ്പോൾ കോശി എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തിയത്.
ചിത്രത്തിൽ അയ്യപ്പൻ നായരെന്ന മുണ്ടൂർ മാടന്റെ ആദ്യ തല്ല് മേടിക്കുന്നത് കുട്ടമണിയാണ്. സാബുമോൻ ആണ് കുട്ടമണിയായി തകർത്താടിയത്. ജോലി പോകുന്ന സാഹചര്യത്തിൽ കോശിയോടുള്ള ദേഷ്യം പ്രകടിപ്പിക്കാൻ അയ്യപ്പനു കിട്ടുന്നത് കുട്ടമണിയെ. പോരേ പൂരം. തല്ലി വശത്താക്കി കയ്യും കാലും ഒടിച്ചിടുന്ന കുട്ടമണി പിന്നീട് സിനിമയിൽ എഴുന്നേറ്റിരുന്നിട്ടില്ല. ഇപ്പോഴിതാ സിനിമയിലെ തല്ലുപോലെ തന്നെ അത്ര സുഖമുള്ളതായിരുന്നില്ല ആ സീനിലെ അനുഭവങ്ങളെന്ന് പറയുകയാണ് സാബുമോൻ.
‘അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ.’– തല്ലിനു ശേഷം തന്റെ കയ്യില്‍ ഉണ്ടായ പരുക്കുകളുടെ ചിത്രങ്ങൾക്കൊപ്പം സാബുമോന് കുറിച്ചു.
Post Your Comments