
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ആര്‍ജെ രഘു. ഇപ്പോഴിതാ ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്നു ആര്യയെക്കുറിച്ച് വാചാലനായിരിക്കുകയാണ് രഘു. ആര്യയെ എലേന ഇസിൻബയേവയോടായിരുന്നു രഘു ഉപമിച്ചത്. ലോകത്തെ ഏറ്റവും മികച്ച വനിതാ പോൾവാൾട്ട് താരം. പഴയ സോവിയറ്റ് യൂണിയനിലെ വോൾഗോ ഗാർഡിലെ പൈൻ മരക്കൊമ്പിൽ അച്ഛനൊപ്പം ഉയരങ്ങൾ കീഴടക്കാൻ പഠിച്ച പെൺകുട്ടി . 5.05 മീറ്റർ ഉയരത്തിൽ ഒളിമ്പിക്സ് റെക്കോഡ് ചാടി കടക്കുമ്പോഴും ബയേവയെ ചുറ്റി ആരോപണങ്ങൾ കറങ്ങിക്കൊണ്ടിരുന്നു. പിന്നീട് ,വിവാദത്തിന്‍റെ ലൈൻ ബാർ സത്യത്തിന്‍റെ പോൾ കൊണ്ട് ചാടിക്കടന്ന് ബയേവ ജമ്പിങ് പിറ്റിലേക്കു സേഫ് ആയി ലാൻഡ് ചെയ്തു എന്നാണ് ആര്യയെ കുറിച്ച് രഘു പറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയിലൂടെയാണ് രഘു ഈ കാര്യം പറയുന്നത്.
പോസ്റ്റിന് താഴെ എന്‍റെ ഹൃയത്തിലാണ് പാപ്പാ നീ സ്ഥാനം നേടിയതെന്നായിരുന്നു ആര്യയുടെ കമന്‍റ്. ബിഗ് ബോസില്‍ വെച്ച് ഇടയ്ക്ക് വഴക്കിട്ടിരുന്നുവെങ്കിലും അതെല്ലാം പറഞ്ഞവസാനിപ്പിച്ചതിന് ശേഷമാണ് ഇരുവരും പുറത്ത് വന്നത്. ആര്യാസെ എന്നായിരുന്നു ആര്യയുടെ കമന്റിന് രഘു നൽകിയ മറുപടി.
ഒപ്പം രഘുവിന്റെ ഭാര്യയായ സംഗീതയും ഇതിന് മറുപടിയുമായി എത്തിരിക്കുകയാണ്. നെഗറ്റീവുകള്‍ എല്ലാം മറന്നേക്കൂയെന്നും എല്ലാവര്‍ക്കും നല്ല വശമുണ്ടെന്നും പലപ്പോഴും അത് എല്ലാവരും കണ്ടെന്ന് വരില്ലെന്നുമായിരുന്നു സംഗീത കുറിച്ചത്.
എന്നാൽ രഘുവെന്തിനാണ് ആര്യയെ ഇങ്ങനെ മഹത്വവത്ക്കരിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. മദര്‍ തെരേസയോട് ഉപമിക്കാഞ്ഞത് ഭാഗ്യമായെന്നായിരുന്നു ഒരാളുടെ കമന്റ്. എതിരാളികളെ നേടാനുള്ള പ്രതിഞ്ജയെടുത്തിട്ടുണ്ടോ രഘുവെന്നായിരുന്നു ഒരാളുടെ ചോദ്യം. നിങ്ങള്‍ 2 പേരെയും പ്രേക്ഷകര്‍ കൃത്യമായി കണ്ടതാണെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
Post Your Comments