GeneralLatest NewsMollywood

എനിക്ക് കുറച്ച് പൊക്കം തോന്നാനായി ആ സ്റ്റുഡിയോക്കാരന്‍ ചെയറിന്റെ പൊക്കം കൂട്ടി വച്ചു; താര ചിത്രം വൈറല്‍

എന്റെ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനു വേണ്ടി കല്യാണ ശേഷം ഞങ്ങള്‍ ആദ്യം ആരംഭിച്ച ജോയിന്റ് അക്കൗണ്ട്.

കൊറോണ വൈറസ് ബാധയുടെ ഭാഗമായി ലോക്ക് ഡൌണിലാണ് രാജ്യം. ഇക്കാലത്ത് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ കുത്തിപ്പൊക്കലിന്റെ കാലമാണിത്. ഇപ്പോഴിതാ, നടന്‍ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും ഒരു പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തങ്ങളുടെ കല്യാണം കഴിഞ്ഞ കാലത്തെ ഈ ചിത്രം സിന്ധുവാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ”പഴയ ഒരു ബാങ്ക് പാസ് ബുക്കില്‍ ഉണ്ടായിരുന്ന ചിത്രം കിച്ചു ഇന്നു കണ്ടുപിടിച്ചു. എന്റെ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനു വേണ്ടി കല്യാണ ശേഷം ഞങ്ങള്‍ ആദ്യം ആരംഭിച്ച ജോയിന്റ് അക്കൗണ്ട്. തമാശ എന്തെന്നാല്‍, എനിക്ക് കുറച്ച് പൊക്കം തോന്നാനായി ആ സ്റ്റുഡിയോക്കാരന്‍ ചെയറിന്റെ പൊക്കം കൂട്ടി വച്ചു. ”- ചിത്രം പങ്കുവച്ച് സിന്ധു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button