കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ അനുസരിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ് ജനങ്ങള്‍. ഈ ദിനങ്ങളിൽ കവിതയുമായി എത്തിരിക്കുകയാണ് മലയാളികളുടെ യുവ പാട്ടെഴുത്തുകാരൻ ബി.കെ ഹരിനാരായണൻ. അണ്ണാനെ ക്വാറന്റീൻ ദിനവുമായി ബന്ധപ്പെടുത്തിയെഴുതിയ കവിതയ്ക്ക് സ്ക്വിറണ്ടൈൻ എന്നാണ് പേരിട്ടിരിക്കുന്നത്. വ്യത്യസ്തമായ വരികളും അവതരണമികവും കൊണ്ട് സ്ക്വിറണ്ടൈൻ കവിത ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
‘ജനലിടുക്കിലൂടൊരു സ്ക്വിറൽ
മൂന്നിൽ പഠിച്ച ബാബുവിൻ വിദൂര ഛായയിൽ
അടുത്തു വന്നെന്നെ തുറിച്ചു നോക്കുന്നു
ഒരു മീറ്റർ കണ്ടു പിറകു മാറവെ
ചുമലിലേക്കവൻ എടുത്തു ചാടുന്നു
ഇളം പച്ച മാസ്ക് ഉരിഞ്ഞെടുക്കുന്നു’
കവിതയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയിലൂടെ ലഭിക്കുന്നത്. ഇതിലെ വ്യത്യസ്തമായ വരികൾ ഏറെ ചിന്തിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. കവിതയോടൊപ്പം തന്നെ ക്വാറന്റീൻ ദിനങ്ങളിൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയണമെന്ന സന്ദേശവും ഹരിനാരായണൻ പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments