CinemaGeneralMollywoodNEWS

മമ്മൂട്ടിയുമായി സിനിമ ചെയ്യുമ്പോള്‍ അങ്ങനെയൊരു പ്രശ്നമില്ല, പക്ഷെ ആ സൂപ്പര്‍ താരവുമായി ഞാന്‍ തെറ്റും: ലാല്‍ ജോസ്

പക്ഷെ ദിലീപും ഞാനും സുഹൃത്തുക്കളായതിനാല്‍ ഓരോ കാര്യങ്ങളിലും രണ്ടു അഭിപ്രായങ്ങള്‍ വരും

ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ട് മലയാളികള്‍ക്ക് മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ്. മീശമാധവന്‍, ചാന്തുപൊട്ട് പോലെയുള്ള ഹിറ്റ് സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച ഇതേ ടീം വീണ്ടും ഒരു സിനിമയുമായി വൈകാതെ വരുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ .2013-ല്‍ പുറത്തിറങ്ങിയ ‘ഏഴ് സുന്ദര രാത്രികള്‍’ ആയിരുന്നു ദിലീപ് ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ദിലീപുമായി തനിക്കുള്ള മാനസിക അടുപ്പത്തെക്കുറിച്ചും അത് സിനിമയ്ക്ക് ഗുണവും ദോഷവുമായി മാറുന്ന സാഹചര്യത്തെക്കുറിച്ചും ലാല്‍ ജോസ് തുറന്നു സംസാരിക്കുകയാണ്.

‘ഞാനും ദിലീപുമായി സിനിമ ചെയ്യുമ്പോള്‍ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ വരാറുണ്ട്. ഞാന്‍ മമ്മൂക്കയെവെച്ച് സിനിമ ചെയ്യുമ്പോള്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒന്നുമില്ല, അദ്ദേഹം സീനുമായി ബന്ധപെട്ടു എന്തെങ്കിലും ചോദിക്കും ഒരു സംവിധായകന്റെ കാഴ്ചപാടൊടെ ഞാനത് വിശദീകരിച്ചു കൊടുക്കുമ്പോള്‍ അത് അവസാനിക്കും. പക്ഷെ ദിലീപും ഞാനും സുഹൃത്തുക്കളായതിനാല്‍ ഓരോ കാര്യങ്ങളിലും രണ്ടു അഭിപ്രായങ്ങള്‍ വരും,അതിന്റ കാരണം എന്റയും ദിലീപിന്റെയും സിനിമാ ടേസ്റ്റ് വ്യത്യാസമാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന സിനിമകളാകില്ല ദിലീപിന് ഇഷ്ടമുള്ള സിനിമകള്‍ രണ്ടുപേര്‍ക്കും രണ്ട് അഭിരുചിയായതിനാല്‍ സിനിമ ചെയ്യുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസം വരാറുണ്ട്. അത് ഞങ്ങളുടെ സൗഹൃദത്തിന്റെ സ്വാതന്ത്ര്യം കൊണ്ട് കൂടിയാണ്’. ലാല്‍ ജോസ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button