ഉപ്പും മുളകുമെന്ന ജനപ്രിയ പരമ്പരയിലൂടെ അആധക പ്രേതിനെടിയ താരമാണ് ജൂഹി. ലക്ഷ്മി ബാലചന്ദ്രന്‍ തമ്പി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ജൂഹിയുടെ വിവാഹമായിരുന്നു ഉപ്പും മുളകിന്റെയും ആയിരം എപ്പിസോഡിന്റെ ഹൈലൈറ്റ്. എന്നാല്‍ ആ വിവാഹത്തിനു പിന്നാലെ പരമ്ബരയില്‍ നിന്നും താരം അപ്രത്യക്ഷയായി.
പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്നും കൂടാതെ ഷോയില്‍ തന്റെ വിവാഹം കാണിച്ചതും കുടുംബത്തിനു ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു. ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു. കൂടാതെ ഉപ്പും മുളകും സംവിധായകന്റെ സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തിയതും വാര്‍ത്തയായിരുന്നു.
പൊതുവേദിയില്‍ മാത്രമല്ല ചാനല്‍ പരിപാടിയിലും ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഒരുവര്‍ഷത്തിന് ശേഷമായാണ് വിവാഹമെന്നും അതിന് മുന്‍പ് തീര്‍ക്കേണ്ട കുറച്ച് കാര്യങ്ങളുണ്ടെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. തുടക്കത്തില്‍ ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് വീട്ടുകാര്‍ തന്റെ തീരുമാനത്തിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്ന് റോവിന്‍ പറഞ്ഞിരുന്നു.
നേരത്തെ പല പോസ്റ്റുകള്‍ക്കും ഇരുവരും ലൈക്കും ലവ് റിയാക്ഷനുമൊക്കെ നല്‍കിയിരുന്നു. ഇരുവരും ഫോളോ ചെയ്യുന്നുമുണ്ടായിരുന്നു. ഫോളോവ്‌ഴ്‌സ് ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷരായിരിക്കുകയാണ് ഇരുവരും. അതുകൊണ്ട് ഇരുവരും തമ്മില്‍ പിരിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍.
Post Your Comments