CinemaGeneralLatest NewsNEWS

വിമർശനങ്ങൾക്കിടയിലും അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന അച്ഛനെ പിന്തുണച്ച് ഗോകുൽ സുരേഷ്

പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തോടെ സോഷ്യൽ മീഡിയിലൂടെ നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്.  ഇപ്പോഴിതാ വിമർശനങ്ങൾക്കിടയിലും അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന സുരേഷ് ഗോപിക്ക് പിന്തുണ നൽകുകയാണ് മകൻ ഗോകുൽ സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മകൻ അച്ഛന് പിന്തുണ നൽകിയിരിക്കുന്നത്.

ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വാക്കുകൾ പരാമർശിച്ചു കൊണ്ടായിരുന്നു ഗോകുലിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
“പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!,” ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിതിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സിനിമയിലെ സുരേഷ് ഗോപിയുടെ ഒരു ചിത്രം പങ്കുവച്ചായിരുന്നു ഗോകുലിന്റെ വാക്കുകൾ.

shortlink

Related Articles

Post Your Comments


Back to top button