
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത പിന്നണി ഗായകനാണ് ജി. വേണുഗോപാൽ. .1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ ‘പൊന്നിൻ തിങ്കൾ പോറ്റും മാനേ’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളാണ് വേണുഗോപാൽ ആലപിച്ചത്. ഇപ്പോഴിതാ എല്ലവരെ പോലെ വേണുഗോപാലും ലോക് ഡൗണ്‍ ആസ്വദിക്കുകയാണ്. എന്നാല്‍ ഇന്ന് രാവിലെ അദ്ദേഹത്തിന് ചെറിയൊരു പണി കിട്ടി. അടുക്കള അദ്ദേഹത്തെ ഏല്‍പ്പിച്ച് ഭാര്യ യോഗ ചെയ്യാന്‍ പോയി. ആ സമയത്ത് അടുക്കളയില്‍ കയറി അടുപ്പത്തിരുന്ന കറിയിളക്കേണ്ടി വന്ന സ്വന്തം ‘ദുരവസ്ഥ’ അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നു.
‘ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം’ എന്ന അടിക്കുറിപ്പോടെയാണ് ഗായകന്റെ പോസ്റ്റ്. വീഡിയോയില്‍ പശ്ചാത്തലത്തില്‍ ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്. അതിനൊപ്പം കരഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ കറിയിളക്കുന്നത്. എന്നാൽ ഗായകന്റെ ഈ കരച്ചില് ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല.
വേണുഗോപാലും ചിത്രച്ചേച്ചിയും തമാശയ്ക്കു പോലും കരയരുതെന്നും സഹിക്കാന്‍ കഴിയില്ലെന്നാണ് ചിലർ പറയുന്നത്. എന്നാൽ മറ്റു ചിലർ കറിയ്ക്കടുത്ത് നിന്നു കരയല്ലേ വേണുച്ചേട്ടാ, അതിന് ഉപ്പു കൂടുമെന്നും ഗ്യാസ് കത്തുന്നില്ലല്ലോയെന്നും നല്ല നടനാണല്ലോയെന്നുമുള്ള രസികന്‍ കമന്റുകളും പങ്കുവെയ്ക്കുന്നുണ്ട്.
Post Your Comments