GeneralLatest NewsMollywood

ആമിനതാത്താടെ പൊന്നുമോളാണ്​, നാട്ടില്​ ചേലുള്ള പെണ്ണാണ്​… ട്രംപിന്റെ പാട്ട് വൈറല്‍; പിന്നില്‍ യുവ എഡിറ്റര്‍

ഹണി ബീ 2.5ലെ ഈ പാട്ട് പാടിയത് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ് ആണോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. കാരണം ​ ട്രംപിന്റെ പാട്ടിനൊപ്പം പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും ട്രംപി​​​െൻറ ഭാര്യ മെലാനിയയും താളം പിടിക്കും.

ട്രോളുകള്‍ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി ഇന്ന് മാറിയിരിക്കുകയാണ്. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ വിഷയങ്ങളും ട്രോളുകളില്‍ ചര്ച്ചയാകാറുണ്ട്. ഇപ്പോള്‍ ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന ആശങ്കയിലാണ്. എന്നാല്‍ ഈ ലോക്ക് ഡൌണ്‍ കാലത്ത് മലയാളികള്‍ക്ക് ചിരിക്കാന്‍ വ്യത്യസ്തമായ ഒരു വീഡിയോ ഒരുക്കിയിരിക്കുകയാണ് ചങ്ങനാശേരിക്കാരൻ അജ്​മൻ സാബു. ‘മണിച്ചിത്രത്താഴി’ൽ അല്ലിക്ക് ആഭരണം വാങ്ങാൻ നകുലനോട് ഗംഗ അനുവാദം ചോദിക്കുന്ന സീൻ, വേൾഡ് റെസലിങ് താരങ്ങളായ (wwe) ‘ബിഗ്ഷോ’യെയും സ്‌റ്റിഫാനിയെയും കൊണ്ട് മനോഹരമായി അഭിനയിപ്പിച്ച എഡിറ്റര്‍ അജ്​മൻ സാബുവിനെ മലയാളികള്‍ മറന്നിട്ടുണ്ടാകില്ല.

തെരഞ്ഞെടുപ്പ്​ സമയത്തെ മോദിയുടെ പ്രസംഗവും രാഹുൽ ഗാന്ധിയുടെ ലോക്​സഭയിലെ കണ്ണിറുക്കലും ജോക്കർ- സലിം കുമാർ മണവാള​​​െൻറ അച്ഛ​ൻ വേർഷനുമെല്ലാം ഒരുക്കി ചിരിയുടെ പൂരം തീര്‍ത്ത ഈ കലാകാരന്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനെക്കൊണ്ട് ആമിനതാത്താടെ പൊന്നുമോളാണ്​, നാട്ടില്​ ചേലുള്ള പെണ്ണാണ്​… എന്ന പാട്ട് പാടിപ്പിക്കുകയാണ്.

ഹണി ബീ 2.5ലെ ഈ പാട്ട് പാടിയത് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്​ ട്രംപ് ആണോ എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. കാരണം ​ ട്രംപിന്റെ പാട്ടിനൊപ്പം പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും ട്രംപി​​​െൻറ ഭാര്യ മെലാനിയയും താളം പിടിക്കും. പാട്ടി​​​െൻറ വരികളും ട്രംപി​​​ന്റെ ചുണ്ടനക്കവും കാണു​േമ്പാൾ ശരിക്കും ട്രംപ്​ പാട്ടുപാടുന്നതാണോ എന്ന സംശയമുണ്ടാകുന്നത്. അത്ര മികച്ച രീതിയിലാണ് അജ്മലിന്റെ എഡിറ്റിംഗ്.

അമ്പതോളം ട്രോളുകളാണ് ‘അജ്​മൽ സാബു കട്ട്സ്’ എന്ന പേരിൽ വൈറലായിരിക്കുന്നത്. ‘ലൗ ആക്​ഷൻ ഡ്രാമ’ എന്ന നിവിൻപോളി ചിത്രത്തിലെ ‘കുടുക്കുപൊട്ടിയ കുപ്പായം…’ ടീസർ സോങ് എഡിറ്റ് ചെയ്​ത അജ്മല്‍ ആ ചിത്രത്തിന്‍റെ സഹസംവിധായകനായും പ്രവർത്തിച്ചു. ‘ഗൂഢാലോചന’ എന്ന സിനിമയുടെ ടീസറും എഡിറ്റ് ചെയ്​തു. ‘ദാപ്പ്’ എന്ന മറാത്തി സിനിമയാണ് ആദ്യമായി എഡിറ്റ് ചെയ്തത്. ‘കാപ്പിരി തുരുത്ത്’ ആണ് സഹസംവിധാനം നിർവഹിച്ച ആദ്യ മലയാള സിനിമ. 41, കാനായിലെ മദ്യപാനികൾ എന്നീ സിനിമകളുടെ ട്രീസറും ട്രൈലറും എഡിറ്റ് ചെയ്​തു. ‘ഡിങ്കോൾഫി’ എന്നപേരിൽ സംവിധാനം ചെയ്ത ഷോട്ട് ഫിലിം വൈറലായി. ചങ്ങനാശ്ശേരി പള്ളിപ്പറമ്പ് സാബു ലത്തീഫ്, സഫീന ദമ്പതികളുടെ മകനാണ് അജ്​മൽ. പുണെയിലെ മാക്ക് ഇൻസ്‌റ്റിറ്റ്യൂട്ടിലാണ് എഡിറ്റിങ് പഠനം.

shortlink

Post Your Comments


Back to top button