CinemaGeneralLatest NewsMollywoodNEWS

‘അർജുനെ നേരത്തെ ഇഷ്ട്ടമല്ലായിരുന്നു കാരണം അമ്മയായിരുന്നു’ ; വെളിപ്പെടുത്തലുമായി സൗഭാഗ്യ വെങ്കിടേഷ്

ജെബി ജങ്ഷനിലൂടെ പ്രണയരഹസ്യങ്ങൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഇരുവരും

കഴിഞ്ഞ മാസം വിവാഹിതയായ താരപുത്രി സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറഞ്ഞ് നിൽക്കുന്നത്. ഇപ്പോഴിതാ ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജങ്ഷനിൽ അമ്മ താര കല്യാണിന്റെ ഒപ്പം സൗഭാഗ്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. വിവാഹത്തിന് മുൻപ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും.

ജെബി ജങ്ഷനിലൂടെ പ്രണയരഹസ്യങ്ങൾ ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് ഇരുവരും. ആദ്യമാദ്യം ചേട്ടനെ എനിക്ക് ഇഷ്ടം അല്ലായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. താൻ ഒരു പോസെസ്സിവ് പുത്രി ആയിരുന്നു എന്നും. അമ്മയ്ക്ക് ചേട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നെന്നും അതാണ് ചേട്ടനെ തനിക്ക് ഇഷ്ടം അകാതെ ഇരിക്കാൻ കാരണം എന്നും സൗഭാഗ്യ വ്യക്തമാക്കി. പിന്നെ തന്റെ ആറ്റിട്യൂഡ് മാറിയെന്നും തന്റെ ചെക്ക് ലിസ്റ്റിൽ ഓരോന്നായി തെളിഞ്ഞു വന്നെന്നും താരം പറയുന്നു. നല്ല ദൈവ വിശ്വാസിയും, നർത്തകൻ, തമാശക്കാരൻ, അങ്ങിനെ ഒരുപാട് ഇഷ്ടങ്ങൾ അർജുനിൽ താൻ കണ്ടെത്തിയതായും അമ്മയ്ക്ക് താൻ തന്നെ പങ്കാളിയെ കണ്ടെത്തണം എന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button