CinemaGeneralMollywoodNEWS

ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം ദൈവദൂതനെ പോലെ പ്രത്യക്ഷപ്പെട്ടു: ‘സ്ഫടികം’ ഇരുപത്തിയഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ ആ രഹസ്യം വെളിപ്പെടുത്തി ഭദ്രന്‍

ഒടുവില്‍ ദൈവദൂതനെപ്പോലെ അദ്ദേഹം ജീപ്പില്‍ വന്നിറങ്ങി

മലയാള സിനിമയില്‍ ‘സ്ഫടികം’ എന്ന ചിത്രം എന്നും ഒരു അത്ഭുതമാണ്. വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് സിനിമ എന്ന് വിളിപ്പേരുള്ള സ്ഫടികത്തിന് ഇരുപത്തിയഞ്ച് വയസ്സുകള്‍ പിന്നിടുമ്പോള്‍ ആ സിനിമയിലെ ഒരു പ്രധാന ആക്ഷന്‍ രംഗം ചിത്രീകരിച്ച സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ആട്തോമയുടെ തുണി പറിച്ചടി ആരാധകര്‍ ഇന്നും സ്ഫടികം  പോലെ മായാതെ മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ വലിയ ജനക്കൂട്ടത്തിന് നടുവില്‍ ആ സംഘട്ടന രംഗം ചിത്രീകരിക്കാന്‍ കഴിഞ്ഞത് അവിടുത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണെന്ന് ഭദ്രന്‍ പറയുന്നു.

‘സിനിമയിലെ പ്രധാന ആക്ഷന്‍ രംഗം ചങ്ങനാശ്ശേരി ചന്തയില്‍ ചിത്രീകരിക്കാന്‍ കഴിയില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അങ്ങോട്ടേക്ക് കയറാന്‍ പറ്റാത്തവിധം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു, ഒടുവില്‍ ദൈവദൂതനെപ്പോലെ അദ്ദേഹം ജീപ്പില്‍ വന്നിറങ്ങി, അവിടുത്തെ ഉയര്‍ന്ന പദവി വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു അത്, സാര്‍ നിങ്ങള്‍ക്ക് സിനിമ ഷൂട്ടിംഗ് ചെയ്യണമോ? എന്നായിരുന്നു എന്നോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. ഒടുവില്‍ സിനിമാ സ്റ്റൈലില്‍ ആളുകള്‍ക്കിടയിലേക്ക് ചാടി ഇറങ്ങി എല്ലാവരെയും അടിച്ച് ഒതുക്കി ഞങ്ങള്‍ക്ക് സിനിമ ചിത്രീകരിക്കാനുള്ള അവസരം അദ്ദേഹം ഒരുക്കി തന്നു’. ഭദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button