CinemaGeneralMollywoodNEWS

ഞങ്ങളുടെ ആദ്യത്തെ സിനിമ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ പരാജയപ്പെട്ടതിന്റെ കാരണം ഇതാണ്: സിദ്ധിഖ് പറയുന്നു

തുടക്കകാര്‍ എന്ന നിലയില്‍ ഞങ്ങളുടെ എഴുത്തിന്റെ പാളിച്ചയും ആ സിനിമയില്‍ നിഴലിച്ചിരുന്നു

‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടായിരുന്നു സിദ്ധിഖ് ലാല്‍ ടീം സിനിമയിലേക്ക് കടന്നുവന്നത്. ആ സിനിമ അന്ന് വലിയ പരാജയം നേരിട്ടതിനെക്കുറിച്ച് ഒരു പ്രമുഖ സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്.

‘യഥാര്‍ത്ഥത്തില്‍ നടക്കുന്നതാണ് സിനിമ എന്ന് അന്നത്തെ കാലത്ത് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ഒരിക്കലും സിനിമ എന്നാല്‍ റിയാലിറ്റി അല്ല. അത് ഒരാളുടെ ചിന്തയാണ് അവിടെ എന്തും പറയാം. ചില ആളുകള്‍ സിനിമ കണ്ടിട്ട് പറയുന്നത് കേട്ടിട്ടുണ്ട്. ഈ കഥയൊക്കെ എവിടെയെങ്കിലും നടക്കുന്നതാണോ? എന്ന്. സത്യത്തില്‍ അങ്ങനെ എവിടെയും നടക്കുന്ന കഥ മാത്രമല്ല സിനിമയില്‍ പറയുന്നത്. ഇത് നടന്നേക്കാം എന്നുള്ള തോന്നിപ്പിക്കലാണ് സിനിമ. നടക്കുന്ന കാര്യങ്ങള്‍ എടുക്കാന്‍ ആണെങ്കില്‍ ഡോക്യുമെന്ററി ചെയ്‌താല്‍ മതി. ഞങ്ങളുടെ ആദ്യ സിനിമയായ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ കാലത്തിനു മുന്‍പേ പിറന്ന സിനിമയായിരുന്നു. ‘മരണം’ എന്ന സംഭവത്തില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ഹ്യൂമര്‍ ആയിരുന്നു അതിന്റെ ആശയം. അത് അന്നത്തെ പ്രേക്ഷകര്‍ വിചിത്രമായി കണ്ടു. തുടക്കകാര്‍ എന്ന നിലയില്‍ ഞങ്ങളുടെ എഴുത്തിന്റെ പാളിച്ചയും ആ സിനിമയില്‍ നിഴലിച്ചിരുന്നു. ഈ രണ്ടു കാരണങ്ങളാകാം അത്തരമൊരു ബിഗ്‌ ബജറ്റ് സിനിമ പരാജയത്തിലേക്ക് വീണു പോയത്’.സിദ്ധിഖ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button