രാജ്യത്തെ കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയിലെ ദിവസവേതനക്കാര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് സല്മാന് ഖാന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു, രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ പ്രതിസന്ധിയിലായ 25000 തൊഴിലാളികള്‍ക്കാണ് അഞ്ച് ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു.
കൂടാതെ മകന് സല്മാന് ഖാനും കുടുംബവും നടത്തുന്ന ദാനധര്‍മ്മങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പിതാവ് സലിം ഖാന്, കഴിഞ്ഞ രണ്ടാഴ്ചയായി ബില്‍ഡിംഗ് സെക്യൂരിറ്റികള്‍ക്കും സല്‍മാന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഭക്ഷണം വീട്ടില്‍ നിന്നും കൊടുക്കുന്നുണ്ടെന്ന് സലിം ഖാന് പറഞ്ഞു.
ഈ മാര്‍ച്ചില്‍ ഷൂട്ടിംഗ് മുടങ്ങിയതോടെ ജോലി പോയ തൊഴിലാളികള്‍ക്ക് മാസ വരുമാനവും ഭക്ഷണത്തിനുള്ള വകയും നല്‍കുന്നുണ്ട്, സല്‍മാന്റെ സഹോദരന് അര്‍ബാസ് ഖാന് തൊഴിലാളികളോടെല്ലാം വീട്ടിലിരിക്കാന്‍ പറയുകയും പണം എത്തിക്കുകയും ചെയ്യുന്നുണ്ടെന്നും സലിം ഖാന് വ്യക്തമാക്കി.
Post Your Comments