ഏതാനും ദിവസം മുൻപാണ് ഫിലിം ക്രിട്ടിക്സ് ഗില്‍ഡിന്റെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് , ബോളിവുഡിൽ ഗല്ലി ബോയ് എന്ന ചിത്രത്തിലെ പ്രകടനം കണക്കാക്കി രൺവീർ സിങ്ങിനാണ് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്ഇപ്പോഴിതാ, നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രൺവീർ സിംഗ്
കൂടാതെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാർഡ്സിനും മുഴുവൻ അണിയറപ്രവർത്തകർക്കും ഫിലിം ക്രിട്ടിക്സ് ഗിൽഡ് ഓഫ് ഇന്ത്യയ്ക്കും തൻ്റെ വർക്കിന് ആദരം നൽകിയതിന് നന്ദിയെന്നും താരം കുറിച്ചിരിക്കുന്നു, ഹിന്ദിയില്‍ മിക്ക അവാര്‍ഡുകളും ഗലി ബോയ് ആണ് സ്വന്തമാക്കിയത്.
അവാർഡിൽ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ഗലി ബോയ് ഒരുക്കിയ സോയ അക്തറാണ്, മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും ഗലി ബോയ് തന്നെയാണ്, അതേസമയം, ആര്‍ട്ടിക്കിള്‍ 15 ലൂടെ അനുഭവ് സിന്‍ഹയും ഗൗരവ് സോളങ്കിയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
എന്നാൽ മലയാളത്തില്‍ നിന്നും കുമ്പളങ്ങി നെെറ്റ്സാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്, മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉയരെയിലെ പല്ലവിയെ അവതരിപ്പിച്ച പാര്‍വതി മികച്ച നടിയായി, ഉണ്ടയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.
Post Your Comments