GeneralLatest NewsMollywoodNEWS

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമ നിര്‍ത്തിവച്ചാണ് ഞാന്‍ വീട്ടിലെത്തിയത്: അനുഭവം പറഞ്ഞു നടി നിമിഷ സജയന്‍

കൂട്ടുകാരി അനുസിത്താരയുമായി ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കുന്നുണ്ട്

മനുഷ്യ രാശിയ്ക്ക് വലിയ ഭീഷണിയായി മാറുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ രാജ്യം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച വേളയില്‍ വീട്ടിനകത്തളത്തില്‍ വെറുതെ കഴിയാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നു പറയുകയാണ് നടി നിമിഷ സജയന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചാണ് താന്‍ വീട്ടിലെത്തിയതെന്നും വെറുതെ ഇരിക്കേണ്ട സമയമല്ല ഇതെന്നും എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും നിമിഷ സജയന്‍ വ്യക്തമാക്കുന്നു.

‘ഒന്നും ചെയ്യാനില്ലാതെ അകത്തളത്തില്‍ ഇരിക്കേണ്ട സമയമല്ല ഇത്. ഈ സമയത്തെയും ക്രിയാത്മകമായി മാറ്റിയെടുക്കണം. അക്കാദമി അവാര്‍ഡ്‌ നേടിയ സിനിമകളും നേരെത്തെ ലിസ്റ്റ് ചെയ്ത സിനിമകളും കാണാനാണ് ഞാന്‍ കോവിഡ് കാലത്തെ നല്ലൊരു സമയവും ചെലവഴിക്കുന്നത്. ചിത്രം വരയ്ക്കാനാണ് പിന്നെ ഞാന്‍ സമയം ചെലവഴിക്കുന്നത്. പെയിന്റുകള്‍ക്ക് പുറമേ സ്റ്റോണ്‍ ആര്‍ട്ടും പരീക്ഷിക്കുന്നുണ്ട്. മുന്‍പ് ഞായറാഴ്ച മാത്രം വീണുകിട്ടിയിരുന്ന കുടുംബ കൂട്ടായ്മയാണ് ഇപ്പോള്‍ നമുക്ക് എന്നും ആസ്വദിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. അത് ഓരോ കുടുംബാംഗത്തിനോടും സംസാരിച്ചും മറ്റും ആനന്ദപ്രദമാക്കുക. ചുറ്റും നടക്കുന്ന സംഭവങ്ങളറിഞ്ഞു ആശങ്കപ്പെടേണ്ട. വിവരങ്ങള്‍ മനസിലാക്കി വയ്ക്കുന്നു എന്ന് മാത്രം കരുതുക. കൂട്ടുകാരി അനുസിത്താരയുമായി ഇടയ്ക്കിടെ ഫോണില്‍ സംസാരിക്കുന്നുണ്ട്. അമ്മയോടും ചേച്ചിയോടുമൊപ്പമാണ് ഞാനിപ്പോള്‍ കാക്കനാട്ടിലെ വീട്ടില്‍ കഴിയുന്നത്. അച്ഛന്‍ മുംബൈയിലാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചാണ് വീട്ടിലെത്തിയത്’. മനോരമ ദിനപത്രത്തിലെ പ്രത്യക കോളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിമിഷ സജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button