കൊറോണ, ജപ്പാനിലെ പ്രമുഖ ഹാസ്യതാരം കെന്‍ ഷിമുര കൊറോണ ബാധയെ തുടര്‍ന്ന് അന്തരിച്ചു, ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം, പനിയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും തുടര്‍ന്ന് മാര്‍ച്ച് 20നാണ് കെന്‍ ഷിമുരയെ ടോക്യവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രശസ്ത അഭിനേതാവായ ഷിമുരക്ക് മാര്‍ച്ച് 23നാണ് കോവിഡ് 19 പോസിറ്റീവാണെന്ന് കണ്ടെത്തിയത്, 1970 മുതലാണ് ഷിമുര അഭിനയരംഗത്തേക്ക് എത്തുന്നത്, യോജി യമദ സംവിധാനം ചെയ്യുന്ന ‘ഗോഡ് ഓഫ് സിനിമ’ എന്ന ഫീച്ചര്‍ ചിത്രത്തില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു താരം.
ഇതുവരെ ജപ്പാനില്‍ ടോക്യോവില്‍ മാത്രം 68 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്, 1800ല്‍ അധികം പേര്‍ക്ക് ജപ്പാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments