BollywoodGeneralLatest News

കോവിഡ് ബാധിതരായ രോഗികളെ ശുശ്രൂഷിക്കാന്‍ നഴ്സായി മാറി യുവനടി

ഡല്‍ഹിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖ

കോവിഡ്-19 വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍നടത്തുകയാണ് രാജ്യം. ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുകയാണ് ബോളിവുഡ് നടി ശിഖ മല്‍ഹോത്ര.

ഷാരൂഖ് ഖാന്‍ നായകനായ ‘ഫാന്‍’ സിനിമയില്‍ വേഷമിട്ട ശിഖ ഒരു നേഴ്സ് കൂടിയാണ്. മുംബൈ ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികളെ ശുശ്രൂഷിക്കാനാണ് ശിഖ നഴ്സായി മാറിയത്.

ഡല്‍ഹിയിലെ വര്‍ധമാന്‍ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിങ്ങില്‍ ബിരുദം നേടിയ ശിഖയുടെ വാക്കുകള്‍ ഇങ്ങനെ.. “രാജ്യത്തെ സേവിക്കാന്‍ ഞാനെപ്പോഴും ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹം വേണം. എല്ലാവരും വീട്ടില്‍ കഴിയുക, സുരക്ഷിതരായിരിക്കുക, സര്‍ക്കാരിനെ സഹായിക്കുക” .മെഡിക്കല്‍ ഡിഗ്രിയുളളവര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാവണമെന്നും ശിഖ ആവശ്യപ്പെട്ടു.

മുംബൈ ജോഗേശ്വരിയിലെ ബാലാസാഹിബ് താക്കറെ ട്രോമ സെന്ററിലും ശിഖ സേവനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button