ബിഗ് ബോസ് ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയിൽ സജീവമായ ദയ ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം സദാ സമയവും സോഷ്യൽ മീഡിയയിൽ തന്നെയാണ്. സോഷ്യൽ മീഡിയിൽ തനിക്കെതിരെ പറയുന്നവർക്കും ആരാധകർക്കും എല്ലാം തന്നെ ദയ മറുപടിയും നൽകാറുണ്ട്. ഇപ്പോഴിതാ ദയയുടെ പുതിയൊരു ടിക് ടോക് വീഡിയോയാണ് സോഷ്യൽ മീഡിയിൽ ചർച്ച വിഷയമായിരിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരം ടിക് ടോക്കിലൂടെ പങ്കിട്ട ഒരു വീഡിയോയും, ഏറ്റവും ഒടുവിലായി ഏഷ്യാനെറ്റിന് നൽകിയ ഒരു വീഡിയോയും ചേർത്ത് വച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുന്നത്.
വീഡിയോയിൽ താൻ കോയമ്പത്തൂരിൽ ആണ് ഉള്ളതെന്നാണ് ദയ പറയുന്നത്. കുടുംബവും ഒത്ത് ബിഗ് ബോസിന്റെ റീ ടെലികാസ്റ്റിംഗ് കാണുകയാണ് എന്നും താരം പറയുന്നു. വീഡിയോയിൽ ദയ തലയിൽ മുല്ലപ്പൂ ചൂടിയെത്തിയതും, കഴുത്തിലെ പുതിയ മഞ്ഞ ചരടും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ദയ അശ്വതിയുടെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിൽ എത്തുന്നത്. മാത്രമല്ല കുറച്ചുദിവസങ്ങൾക്ക് മുൻപ് താരം ടിക് ടോക്കിൽ പങ്കിട്ട വീഡിയോയിൽ സീമന്ദ രേഖയിൽ നിറയെ കുങ്കുമം വെച്ച് എത്തിയതും ആരാധകരിൽ സംശയം വർധിപ്പിച്ചിരിക്കുകയാണ്.
Post Your Comments