CinemaGeneralLatest NewsMollywoodNEWS

ഫുക്രുവും ആര്യയുമായി ഇപ്പോൾ നല്ല ബന്ധമാണ് ഉള്ളത് ; വെളിപ്പെടുത്തലുമായി അമൃത സുരേഷ്

ബെഡിന്റെ ഉൾവശത്തുള്ള ഡ്രോയറിൽ മുഴുവൻ വസ്ത്രങ്ങളും വയ്ക്കാനുള്ള സ്‌പെയ്‌സ് ഇല്ല

ബിഗ് ബോസിൽ ഭക്ഷണത്തിന്റെ കാര്യത്തിലും, വൃത്തിയാക്കലിന്റെ കാര്യത്തിലും ഏറെ വഴക്കുകൾ നടന്നിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു ഗായിക അമൃത സുരേഷും ദയ അശ്വതിയും തമ്മിൽ നടന്നത്. അമൃതയ്ക്ക് വൃത്തിയില്ല എന്ന് ദയ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബിഗ് ബോസ് വീട്ടില്‍ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ അമൃത കഴുകാതെ വച്ചിരിക്കുകയാണ് എന്നായിരുന്നു ദയയുടെ ആരോപണം. പാട്ടുപാടുന്നതൊന്നുമല്ല വലിയ കാര്യമെന്നും വൃത്തിയും വെടിപ്പും ആണ് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അതിനു മറുപടി നൽകുകയാണ് അമൃത

“ദയ ആ പറഞ്ഞത് ഗെയിം ന്റെ ഭാഗം ആയിരിക്കാം. നമ്മൾ അവിടെ കെട്ടിവച്ചിരിക്കുന്നത് കഴുകാത്ത തുണിയല്ല. ബെഡിന്റെ ഉൾവശത്തുള്ള ഡ്രോയറിൽ മുഴുവൻ വസ്ത്രങ്ങളും വയ്ക്കാനുള്ള സ്‌പെയ്‌സ് ഇല്ല, അപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും ഡ്രസ്സ് അതിനുള്ളിൽ ഒതുങ്ങില്ല. അതിനുള്ളിൽ വേറെ ബാഗോ പെട്ടികളോ, ഒന്നും തന്നെയുമില്ല. അപ്പോൾ അതിനുള്ളിൽ വക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണ് ഒരു ബാഗിൽ കെട്ടി വച്ചത്. അല്ലാതെ കഴുകാത്ത തുണി അല്ല”, എന്നാണ് അമൃത നൽകിയ വിശദീകരണം.

അതേസമയം ആര്യയുമായി ഇപ്പോൾ നല്ല ബന്ധം ആണ് ഉള്ളത് എന്നും ആര്യ തന്റെ സുഹൃത്ത് ആണെന്നും ഫുക്രുവിനെ ഇഷ്ടം ആണെന്നും അമൃത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button