ബേബി അനിഘ ഇന്ന് നായിക അനിഘ എന്ന നിലയിലേക്ക് മാറുമ്പോള്‍ തന്റെ ആദ്യകാല സിനിമാനുഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം, മലയാളത്തിലും തമിഴിലും ഓടി നടന്നു കുട്ടി കഥാപാത്രങ്ങള്‍ ചെയ്ത ബേബി അനിഘയുടെ ആദ്യ മലയാള സിനിമ ‘കഥ തുടരുന്നു’ എന്ന സത്യന് അന്തിക്കാട് ചിത്രമാണ്. എന്നാല്‍ ഇഴഞ്ഞു നടക്കുന്ന പ്രായമായപ്പോള്‍ തന്നെ മലയാളത്തിലെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ മുഖം കാണിച്ച അനുഭവത്തെക്കുറിച്ച് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പങ്കിടുകയാണ് താരം.
‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലൂടെയാണ് ഞാൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. .എന്റെ ആദ്യ സീൻ തന്നെ ലാലേട്ടനൊപ്പമായിരുന്നു. അപ്പോൾ വെറും ഒന്നര വയസ്സാണ് പ്രായം .സ്വഭാവികമായും അതൊന്നും ഓർമ്മയിലില്ല. അതൊക്കെ പിന്നീട് അമ്മ പറഞ്ഞു തന്നതാണ്. സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നുവിൽ ജയറാമേട്ടനൊടൊപ്പം അഭിനയിച്ചപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. മംമ്ത ചേച്ചിയും. ജയറാമേട്ടനും. സത്യൻ അങ്കിളുമെല്ലാം ഒരുപാട് സ്നേഹത്തോടെയാണ് പെരുമാറിയത്. മമ്മുക്കയുടെ കൂടെ മൂന്ന് സിനിമകൾ ചെയ്തു. ‘ബാവുട്ടിയുടെ നാമത്തിൽ’, ‘ഭാസ്കർ ദി റാസ്കൽ’, ‘ഗ്രേറ്റ് ഫാദർ’. തുടർച്ചയായി അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ചതുകൊണ്ട് മമ്മുക്കയുടെ മകൾ എന്ന സ്നേഹമാണ് പ്രേക്ഷകർക്കുള്ളത്’-അനിഘ പറയുന്നു,
Post Your Comments