ജീവിതത്തിൽ സത്യസന്ധമായി പറഞ്ഞാൽ നായകനാവാൻ മോഹിച്ചിട്ടില്ലെന്ന് നടൻ അജു വർഗീസ്, താൻ ചെയ്യുന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കമലയിൽ നായകൻ എന്ന് പറയുന്നതിനെക്കാളും കമലയിലെ കേന്ദ്ര കഥാപാത്രമെന്ന് പറയുന്നതാണ് ശരിയെന്നും അജു വ്യക്തമാക്കി.
ശരിക്കും ഒരു നടന് അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത് കോമഡി വേഷങ്ങളാണ്, അതിലൂടെയാണ് ഞാൻ പ്രേക്ഷക പ്രീതി നേടിയത്, വർഷത്തിൽ കുറച്ച് കോമഡി വേഷങ്ങളും കുറച്ച് സീരിയസ് വേഷങ്ങളും എന്ന ഒരു പ്രത്യേക പ്ലാനിൽ ഞാൻ പോയിട്ടില്ല. എന്നാൽ എന്റെ ഉള്ളിലെ പ്രതിഭയുടെ മേച്ചിൽപ്പുറങ്ങൾ തേടുന്ന വൈവിദ്ധ്യമായ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments