![](/movie/wp-content/uploads/2020/03/29as1.jpg)
തമിഴ് ചലച്ചിത്രനടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരെെ സ്വദേശിയായ മുനിയമ്മ ഏറെ നാളായി വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം
വിക്രം നായകനായി അഭിനയിച്ച ധൂൾ എന്ന സിനിമയിലെ പാട്ട് രംഗത്തിലൂടെ ശ്രദ്ധേയായിരുന്നു മുനിയമ്മ. ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. പിന്നീട് തൊരണെെ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കെെ, വീരം, മമ്മൂട്ടി നായകനായ പോക്കിരിരാജ, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വേഷമിടുകയും അവയിൽ ചിലതിൽ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കുറേ കാലമായി സിനിമകളിൽ മുനിയമ്മ സജീവമായിരുന്നില്ല.വിശാൽ, ധനുഷ്, ശിവകാർത്തികേയൻ എന്നിവരാണ് മുനിയമ്മയുടെ ചെലവുകൾ നോക്കിയിരുന്നത്. എം.ജി.ആർ വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗമായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മുനയമ്മയ്ക്ക് 6 ലക്ഷം രൂപ അവുനദിച്ച് നൽകുകയും ചെയ്തിരുന്നു.
Post Your Comments