ബോളിവുഡ് നിർമാതാവും തിരക്കഥാകൃത്തുമായ ഹിമാൻഷു ശർമയുമായുള്ള പ്രണയത്തകർച്ചയെക്കുറിച്ച് നടി സ്വര ഭാസ്കർ. രാഞ്ജന എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ഒരു വർഷത്തെ പ്രണയത്തിനൊടുവിൽ ഇവർ വേർപിരിയുകയും ചെയ്തു.
എന്നാൽ ദൗർഭാഗ്യകരമായിരുന്നു ആ പ്രണയത്തകർച്ച എന്നാണ് സ്വര ഭാസ്കർ പറയുന്നത്. സ്വാഭാവികമായും എനിക്കത് കെെകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ആരു അതിന് കാരണക്കാരല്ല. ആരും ആരെയും വഞ്ചിട്ടുമില്ല. ഒരുമിച്ച് യാത്ര തുടങ്ങണമെന്ന് മോഹിച്ചാണ് നമ്മൾ ഒരാളെ കൂടെ കൂട്ടുന്നത്. കുറച്ച് കാലം ആ യാത്ര മനോഹരമായി തുടരും. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ ഒരാൾ ഇടത്തോട്ടും മറ്റൊരാൾ വലത്തോട്ടും സഞ്ചരിക്കും. ചിലരാകട്ടെ പങ്കാളിക്ക് വേണ്ടി വഴിമാറി സഞ്ചരിക്കാൻ തയ്യാറാകും. മറ്റു ചിലർ അവർ സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിക്കാൻ തീരുമാനിക്കും. അപ്പോൾ നമുക്ക് അയാളോട് വിട പറയേണ്ടി വരും- നടി പറഞ്ഞു.
Post Your Comments