GeneralLatest NewsMollywood

ഒരു ഗ്ലാസ് ജനാലയ്ക്കപ്പുറം മകന്‍; സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി സുഹാസിനി

ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്". സുഹാസിനി കുറിച്ചു

മലയാളികളുടെ പ്രിയ നടി സുഹാസിനിയുടെയും ഹിറ്റ് സംവിധായകന്‍ മണിരത്നത്തിന്റെയും മകന്‍ നന്ദന്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്വയം ഐസോലെഷനിലാണ്. കഴിഞ്ഞ മാര്‍ച്ച് 18-ന് ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ നന്ദന്‍ രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലെങ്കിലും സര്‍ക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഐസോലെഷനില്‍ കഴിയുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി തന്നെയാണ് വിവരം പങ്കുവച്ചത്. ഇപ്പോഴിതാ നന്ദന്റെ ക്വാറന്റൈന്‍ ദിനങ്ങള്‍ അവസാനിക്കുകയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സുഹാസിനി.

“നന്ദന്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. സ്വാദിഷ്ടമായ ഉച്ചഭക്ഷണം കഴിക്കുകയാണ്. ധാരളം ചീസ് ഒക്കെയിട്ട് അവന് ഏറ്റവും പ്രിയപ്പെട്ട പാസ്ത ഉണ്ടാക്കി കൊടുത്തു. നന്ദന്റെ സമ്പർക്കവിലക്കിന്റെ കാലം അവസാനിക്കാറായി.. ക്വാറന്റൈനിലും അവന്‍ തനിച്ചല്ല, കൂട്ടിന് അവന്റെ പുസ്തകങ്ങളും പ്രിയപ്പെട്ട നായക്കുട്ടി ഷെല്ലിയുമുണ്ട്”. സുഹാസിനി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button