മോഡേണ്‍ വസ്ത്രങ്ങളില്‍ എപ്പോഴും തിളങ്ങി നില്ക്കുന്ന താരമാണ് ഹണീ റോസ്. തന്റെ വസ്ത്രധാരണ കാഴ്ചപാടിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.മോശമായ വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുമ്പോള്‍ ആളുകള്‍ മനസ്സിലാകാതെ പോകുന്നത് അത്തരം വസ്ത്രങ്ങള്‍ ധരിക്കുമ്പോഴുള്ള തന്റെ കംഫര്‍ട്ട് ആണെന്ന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഹണീ റോസ് പങ്കുവയ്ക്കുകയാണ്.
‘വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കുറെ വിമര്‍ശനങ്ങള്‍ പലയിടത്തായി വരുന്നുണ്ട്. അതൊക്കെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് പലരും മനസിലാക്കുന്നില്ല. കൂടുതലും ഫങ്ങ്ഷനുകള്ക്ക് പോകുന്ന എന്നെയാകും ശ്രദ്ധിച്ചിട്ടുണ്ടാകുക. അല്ലാത്തപ്പോള്‍ ഹണീ റോസ് ഒരു തൊടുപുഴക്കാരിയാണ്. മോഡേണ്‍ നാടന്‍ വ്യത്യാസങ്ങളൊന്നുമില്ല വസ്ത്രങ്ങള്‍ക്ക്. കംഫര്ട്ടായത് ഉപയോഗിക്കുന്നതിനെയാണു ചിലര്‍ സൈബര്‍ ഇടങ്ങളില്‍ മോശമായി ചിത്രീകരിക്കുന്നത്. ആരും പിടിച്ച് നിര്ത്തിയിട്ടാകരുത് സിനിമയില്‍ നില്‍ക്കുന്നത്. വളരെ പെട്ടെന്ന് ഒരുപാടു ഉയരങ്ങളില്‍ എത്തുന്നവരുണ്ട്. നിരാശപ്പെട്ട് പോകുന്നവരുണ്ട്. പ്രതീക്ഷയുള്ളവരായിരിക്കുക്കുക എന്നതാണ് പ്രധാനം. ഒരുപാട് പേര് നമ്മളെക്കുറിച്ച് മോശമായി സംസാരിക്കും. പിന്തിരിപ്പിക്കാന് ശ്രമിക്കും. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ മറികടക്കാം’. ഹണീ റോസ് പറയുന്നു.
Post Your Comments