CinemaGeneralLatest NewsMollywoodNEWS

സംവിധാനം ചെയ്ത സിനിമകള്‍ ഒന്നും റിലീസിന് ശേഷം കണ്ടിട്ടില്ല പക്ഷെ ഇത് കണ്ടു ശരിക്കും ഞെട്ടി: മനസ്സ് തുറന്നു ഭദ്രന്‍

1995-ല്‍ റിലീസ് ചെയ്തതിനു ശേഷം ഈ സിനിമ വീണ്ടും കാണുന്നത് 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്

രണ്ടു കോടിയോളം രൂപ മുടക്കി റീ റിലീസിംഗിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍- ഭദ്രന്‍ ടീമിന്റെ ക്ലാസ് ആന്‍ഡ് മാസ് ചിത്രം സ്ഫടികത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഭദ്രന്‍. തിയേറ്ററില്‍ പോയി സിനിമ കണ്ടവര്‍ ഒരിക്കല്‍ കൂടി ആ അനുഭവം തിരികെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആശിച്ചു പോകുന്നവരാണ്. ആ ആഗ്രഹത്തില്‍ നിന്നാണ് ഇങ്ങനെയൊരു ആശം തോന്നിയതെന്നും ഭദ്രന്‍ പറയുന്നു. ഈ വര്‍ഷം തന്നെ സ്ഫടികത്തിന്റെ റീ റിലീസ് ഉണ്ടാകുമെന്നും ഭദ്രന്‍ മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.

‘സ്ഫടികം തിയേറ്ററില്‍ പോയി കണ്ടവര്‍ ഒരിക്കല്‍ കൂടി ആ തിയേറ്റര്‍ അനുഭവം കിട്ടിയിരുന്നുവെങ്കില്‍ എന്ന ആഗ്രഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് എന്ത് കൊണ്ട് ഈ സിനിമയെ പുതിയ ഭാവത്തിലും മേക്കോവറിലും വീണ്ടും തിയേറ്ററില്‍ അവതരിപ്പിച്ചു കൂടാ എന്ന ചിന്ത ജനിക്കുന്നത്. 1995-ല്‍ റിലീസ് ചെയ്തതിനു ശേഷം ഈ സിനിമ വീണ്ടും കാണുന്നത് 25 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. സംവിധാനം ചെയ്ത സിനിമകള്‍ ഒന്നും റിലീസിന് ശേഷം കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ ഏതാനും റീലുകള്‍ സ്ക്രീനില്‍ കണ്ടപ്പോള്‍ മോഹന്‍ലാല്‍ എന്ന മഹാനടന്റെ പ്രതിഭയെക്കുറിച്ച് മനസ്സില്‍ അത്ഭുതമാണുണ്ടായത്. തിലകന്റെ കഥാപാത്രത്തോട് വശ്യമായ ആരാധനയും.’- ഭദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button