ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ ഭാഷാ സിനിമകള്‍ക്കാണ് പുരസ്‌കാരം. മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച സിനിമ. ഉയരെ എന്ന സിനിമയിലെ അഭിനയത്തിന് പാര്‍വതി തിരുവോത്ത് മികച്ച നടിയായും ഉണ്ട എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. ആഷിക് അബുവാണ് മികച്ച സംവിധായകന്‍(വൈറസ്). കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച സിനിമ. ശ്യാം പുഷ്‌കരന്‍ ഇതേ സിനിമയുടെ രചനയ്ക്ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി.
തമിഴിൽ വിജയ് സേതുപതിയാണ് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്. മികച്ച ആടൈ എന്ന സിനിമയിലെ അഭിനയത്തിന് അമലാ പോള്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം സിനിമ, സംവിധായകൻ, തിരക്കഥാകൃത്ത് അടക്കം നാലു അവാർഡുകൾ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിന് ലഭിച്ചു.
Post Your Comments