കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ 25,000 കുടുംബങ്ങള്‍ ക്ക് സഹായവുമായി ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും പ്രതിസന്ധിയിലായത് ദിവസ വേതനക്കാരായിരുന്നു. സിനിമ മേഖലയില്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നവരുടെ കുടുംബത്തെയാണ് താരം ഏറ്റെടുക്കുന്നത്. ഫെഡറേഷന് ഓഫ് വെസ്റ്റേണ്‍ സിനി എംബ്ലോയിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
സല്മാന് ഖാന്റെ സംഘടനയായ ബീയിങ് ഹ്യുമണ്‍ ഫൗണ്ടേഷന് വഴിയാണ് ദിവസ വേതനക്കാരെ സഹായിക്കുക. മൂന്ന് ദിവസം മുന്‍പ് സല്മാന് തങ്ങളെ വിളിക്കുകയും സഹായം വാഗ്ധാനം ചെയ്യുകയുമായിരുന്നു എന്ന് എഫ്ഡബ്ലൂഐസിഇ അധികൃതര്‍ വ്യക്തമാക്കി. കുടുംബങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചിട്ടുണ്ട്. പണം നേരിട്ട് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments