കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 21 ദിവസത്തിന്റെ ലോക്ക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്ത്. വൈറസ് വ്യാപനത്തെ തടയാനായി നടത്തുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ഫെഫ്കയും രംഗത്ത്. നിരാലംബര്‍ക്ക് ഭക്ഷണമേകുന്നതിനുള്ള അന്നം പദ്ധതിക്ക് തുടക്കമായെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
”ഇപ്പോള്‍ സിനിമാ ചിത്രീകരണം നിലച്ചിരിക്കുകയാണല്ലോ. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ ഫെഡറേഷനായ ഫെഫ്ക്കയിലെ അംഗ സംഘടനകളിലെ ചലച്ചിത്ര തൊഴിലാളികള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഞങ്ങളുടെ ഡ്രൈവേര്‍സ് യൂണിയന്‍ അവരുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളും ഡ്രൈവര്‍മാരും കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ തയ്യറാകുകയും സര്‍ക്കാര്‍ അവരെ പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.
ഇന്നു മുതല്‍, ഞങ്ങളുടെ മെസ് വര്‍ക്കേര്‍സ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്സ്, ഡ്രൈവേര്‍സ് യൂണിയനുകള്‍ ചേര്‍ന്ന് തെരുവില്‍ അകപ്പെട്ടു പോയ നിരാലംബര്‍ക്കായി ഉച്ചഭക്ഷണമൊരുക്കുന്നു. ഞങ്ങള്‍, ജില്ലാഭരണകൂടവുമായി ചേര്‍ന്ന് ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , ‘അന്നം’ എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിയുടെ ഉത്ഘാടനം ജില്ലാ കളക്ടര്‍ എസ് സുഹാസ് നിര്‍വ്വഹിച്ചു.” ഉണ്ണികൃഷ്ണന്‍ പറഞ്ഞു
Post Your Comments